Posts

എച് 1 ബി വിസ നിരോധനവും മോഡി സർക്കാരും

  വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽ  അന്വേഷകർക്ക്  എച് 1 ബി  ഉൾപ്പെടെ ഉള്ള വിസകൾ 2020   ഡിസംബർ വരെ നിർത്തിവയ്ക്കാനുള്ള  അമേരിക്കൻ പ്രസിഡന്റ്റ്  ഡൊണാൾഡ്   ട്രംപിന്റ്റെ  തീരുമാനം ഇന്ത്യയുടെ ഐ ടി  മേഖലക്കും , ഐ ടി വിദഗ്ദ്ധർക്കും  വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു . ഇത് സംബന്ധിച്ച അമേരിക്കൻ ഭരണകൂടത്തിൻറ്റെ  പ്രഖ്യാപനം ഉണ്ടായതു ജൂൺ 22 ന്  ആയിരുന്നു. പ്രത്യേക സാങ്കേതിക പരിജ്ഞാനമുള്ളവരെ  ഇതര രാജ്യങ്ങളിൽ നിന്നും എച് 1 ബി വിസയിൽ  അമേരിക്കയിൽ  കൊണ്ടുവന്നാണ്  ഐ ടി മേഖലയിലെ   ആഗോള  ഭീമന്മാരായ  കമ്പനികൾ   തൊഴിൽ  ചെയ്യിച്ചിരുന്നത് .ഐ ടി രംഗത്തെ പ്രമുഖ  ഇന്ത്യൻ കമ്പനികളായ  ടി സി എസ് , ഇൻഫോസിസ് , വിപ്രോ തുടങ്ങിയ കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിൻറ്റെ  ഈ തീരുമാനം കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത് . എന്തിനു വിലക്കുന്നു ?                അന്താരാഷ്ട്ര രംഗത്ത് നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ  ബന്ധങ്ങളിൽ  കോവിഡ് - 19     വ്യാപകമായ   മാറ്റങ്ങളാണ്   വരുത്തിയിരിക്കുന്നത് .അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ   വ്യാപാര , വാണിജ്യ  ബന്ധങ്ങളിൽ വലിയതിരിച്ചടിനേരിട്ടുകൊണ്ടിരിക്കുന്ന  സാഹചര്യമാണ് നിലവിലു